വിളയാട്ടൂര്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നില്‍പ് സമരം


മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ഗവ: എല്‍.പി.സ്‌ക്കൂളിന്റെ നവീകരണ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നില്‍പ് സമരം. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടും ഇതേവരെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാലാണ് 15 ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചത്. മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സി.പി.നാരായണന്‍ സമരം ഉദ്ഘാടനം ചെയ്തു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് എല്‍.പി സ്‌കൂളാണ് വിളയാട്ടൂര്‍ ഗവ: എല്‍.പി.സ്‌കൂള്‍. എല്‍. കെ ജി മുല്‍ നാലാം ക്ലാസ് വരെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍തഥികളാണ് ഇവിടെ പഠിക്കുന്നത്.

സ്‌കൂളിന് മുന്നില്‍ സംഘടിപ്പിച്ച സമരത്തില്‍ സത്യന്‍ വിളയാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞോത്ത് രാഘവന്‍, ഇ.എം ദാമോദരന്‍, ആര്‍.എസ് നിഥിന്‍, പി.പി.രാമദാസ്, വി.സി വിനീഷ്, ടി.കെ.അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.