വില വർദ്ധനവിനെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രക്‌റ്റേഴ്‌സ് അസോസിയേഷന്‍
പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രക്‌റ്റേഴ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. തുടര്‍ച്ചയായുള്ള പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ദ്ധനവും ഇതിനനുബന്ധമായി കമ്പി, സിമെന്റ് എന്നിവയുടെയും വിലവര്‍ദ്ധവില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തിയത്.
പോസ്‌റ്റോഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രിയേഷ് ഉദ്ഘാടനം ചെയ്തു. കെ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സുരേന്ദ്രന്‍ സ്വാഗതവും കെ കെ ഷിജു നന്ദിയും പറഞ്ഞു.