വില തുച്ഛം, ഗുണം മെച്ചം; വിദ്യാർത്ഥികൾക്ക് താങ്ങായി കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി മെഗാസ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്
കോഴിക്കോട്: പുതിയ ബുക്ക്, ബാഗ്, കുട തുടങ്ങി സ്കൂൾ തുറക്കുമ്പോഴുള്ള നീണ്ട ലിസ്റ്റ്, പോക്കറ്റ് കാലിയാക്കാതിരിക്കാൻ ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്. വില തുച്ഛം, ഗുണം മെച്ചം. മുതലക്കുളത്ത് ആഭംഭിച്ച ത്രിവേണി മെഗാ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് കണ്‍സ്യൂമര്‍ഫെഡ് ചെയമാര്‍ എം. മെഹബൂബ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത് കൊണ്ട് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഗോകുല്‍ദാസ് ആദ്യവില്പന നിര്‍വഹിച്ചു.തിനായി സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ ആരംഭിച്ചത്. ജില്ലയില്‍ 45 കേന്ദ്രങ്ങളിലാണ് സഹകരണ സംഘങ്ങളുടെയും ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും നേതൃത്വത്തില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. ഇതിന് പുറമേ മൊബൈല്‍ ത്രിവേണി കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റും ആരംഭിക്കും.
മികച്ച പഠന സാമഗ്രികള്‍ വിലക്കുറവില്‍ ലഭ്യമാക്കുക എന്നതാണ് സ്റ്റുഡന്റ് മാര്‍ക്കറ്റുകളുടെ ലക്ഷ്യം. ത്രിവേണി നോട്ട്ബുക്കുകളുടെ വിപുലമായ ശേഖരമുള്‍പ്പെട്ട ‘ത്രിവേണി നോട്ട്ബുക്ക് ഗാലറി’, വിവിധ കമ്പനികളുടെടെ ആകര്‍ഷകമായ ബാഗുകള്‍ കമ്പനി വിലയിലും കുറച്ച് ലഭിക്കുന്ന ‘ബാഗ് ഹൗസ്’ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ചെരുപ്പ്കളും ഷുകളും ലഭിക്കുന്ന ‘ഷൂമാര്‍ക്കറ്റ്’ വിവിധതരത്തിലുള്ള സ്‌പോര്‍ട്ട്‌സ് ഉപകരണങ്ങളും കളിപ്പാട്ടങ്ങളും ലഭിക്കുന്ന ‘സ്‌പോര്‍ട്ട്‌സ് കോര്‍ണര്‍’ പ്രമുഖ ബ്രാന്റുകളിലുള്ള കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെയുള്ള കൂടകള്‍ ലഭിക്കുന്ന ‘അംബ്രര്‍ ലാ കോര്‍ണര്‍’ ടിഫാന്‍ ബോക്‌സ് പേന പെന്‍സില്‍ ഇന്‍സ്ടുമെന്റ് ബോക്‌സ് ടിഫിന്‍ ബോക്‌സ് തുടങ്ങിയവ ലഭിക്കുന്ന ‘മറ്റ് പഠനോപകരണ വിഭാഗം’ എന്നിവ മെഗാസ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിനെ ആകര്‍ഷകമാക്കുന്നു.
അധ്യയന വര്‍ഷാരംഭത്തില്‍ ഇത്തവണ രക്ഷിതാക്കളുടെ നടുവൊടിയില്ലെന്നും രക്ഷിതാക്കള്‍ക്ക് കൈതാങ്ങായി കണ്‍സ്യൂമര്‍ഫെഡ് മാറുകയാണെന്നും ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ പ്രവര്‍ത്തിക്കും. ചടങ്ങിൽ റീജണല്‍ മാനേജര്‍ പി കെ അനില്‍കുമാര്‍ സ്വാഗതവും ജയകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി.