വിനോദ സഞ്ചാരിക്കള്‍ക്കായി മിഴിതുറക്കാന്‍ പേരാമ്പ്ര; ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവലോകന യോഗം ചേര്‍ന്നു


പേരാമ്പ്ര: മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ടി പി രാമകൃഷ്ണൻ എംഎൽഎ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഭാരവാഹികളുടെയും യോഗം വിളിച്ചുചേർത്തു. ഓരോ പ്രദേശത്തെയും ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് രണ്ടാഴ്ചക്കകം തയ്യാറാക്കിനൽകും. മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രസിഡന്റുമാർ യോഗത്തിൽ അവതരിപ്പിച്ചു.

നൊച്ചാട് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎ അധ്യക്ഷനായി. മുൻ എംഎൽഎ എ കെ പത്മനാഭൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനിൽ, ഉണ്ണി വേങ്ങേരി, കെ കെ ബിന്ദു, വി കെ പ്രമോദ്, പി എൻ ശാരദ, കെ ടി രാജൻ, എ എം സുഗതൻ, കെ കെ നിർമല, സി കെ ഗിരീഷ്, ഇ ടി രാധ, ഡിടിപിസി എക്സിക്യുട്ടീവ് അംഗം എസ് കെ സജീഷ്, സെക്രട്ടറി സി പി ബീന, എൽഎസ്ജിഡി എക്സിക്യുട്ടീവ് എൻജിനിയർ പി ജി സൂരജ് എന്നിവർ സംസാരിച്ചു.