വിദ്വേഷ പ്രചരണം; സര്‍വ്വ കക്ഷി യോഗം വിളിക്കാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് സി.പി.എ അസീസ്
പേരാമ്പ്ര: നാര്‍ക്കോട്ടിക്‌സ് ജിഹാദുമായി ബന്ധപ്പെട്ട് പാലാ രൂപത അധ്യക്ഷന്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായ സാമൂഹ്യ വിഭജന ശ്രമത്തിനു പരിഹാരം കാണാനും, മതസൗഹാര്‍ദം നിലനിര്‍ത്താനും വേണ്ടി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു.
മത ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും ഈ സന്ദര്‍ഭത്തില്‍ മതമൈത്രി നിലനിര്‍ത്താന്‍ രംഗത്തിറങ്ങണം. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ജാഗ്രതയും സംയമനവും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന ‘റിവൈവ് – 21’ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായുള്ള പൊളിറ്റിക്കല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍.എം കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ , ഒ.മമ്മു, മൂസ്സ കോത്തമ്പ്ര, അബ്ദുല്‍കരീം കോച്ചേരി സി.പി.കുഞ്ഞമ്മദ്, ടി.ടി.കുഞ്ഞമ്മദ്, എം.വി മുനീര്‍, എന്‍.അഹമ്മദ് മൗലവി, എം. കാസിം മാസ്റ്റര്‍,എ. കെ യൂസഫ്മൗലവി,മുനവ്വര്‍ ആവള എന്നിവര്‍ സംസാരിച്ചു . പഠന സെഷനില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ ജാതിയേരി എന്നിവർ ക്ലാസെടുത്തു.