വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ പ്രതിഭകൾക്ക് എം.എൽ.എയുടെ അനുമോദനം; വിശദാംശങ്ങൾ അറിയാം


കൊയിലാണ്ടി: പ്രതിഭകൾക്ക് അനുമോദനവുമായി കൊയിലാണ്ടി എം.എൽ.എ. നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് അനുമോദന യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ 8 ന് ശനിയാഴ്ച കൊയിലാണ്ടി അരങ്ങാടത്ത് മുന്നാസ് കൺവെൻഷൻ സെന്ററിൽ ആണ് പരിപാടി നടക്കുക. രാവിലെ 10 മണിയോടെ യോഗം ആരംഭിക്കും.

മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ 9.30 ന് മുൻപായി മുന്നാസ് കൺവെൻഷൻ സെന്ററിൽ എത്തിച്ചേരണം എന്ന് അറിയിച്ചു.