വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കെൽട്രോണിൽ വിവിധ കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ



കോഴിക്കോട്: പാലക്കാട് കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നവംബര്‍ മൂന്നിന് രാവിലെ 11 മണിക്ക് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിനും (യോഗ്യത- എസ്.എസ്.എല്‍.സി), അഞ്ചിന് രാവിലെ 11 മണിക്ക് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിലേക്കുമാണ് (യോഗ്യത- എസ്.എസ്.എല്‍.സി) അഡ്മിഷന്‍ നടത്തുന്നത്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തിച്ചേരണം. വിവരങ്ങള്‍ക്ക്- 04912504599, 9847597587.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.