വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശീയ കേന്ദ്രത്തില്‍ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് അപേക്ഷിക്കാം, അവസാന തീയതി ഈ മാസം 21


കൊയിലാണ്ടി: സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ഒഴിവുള്ള സംസ്കൃത സാഹിത്യം വേദാന്തം ജനറൽ എന്നീ ബിരുദ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സേ പരീക്ഷ പാസ്സായവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഒക്ടോബർ 21 ആണ്. മറ്റുള്ളവർക്ക് 20 മാണ് അവസാന തിയ്യതി . പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 500 രൂപ സ്കോളർഷിപ് ലഭിക്കും. വിശദ വിവരങ്ങൾ http://www.ssus.ac.in/www.ssusonline.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ 0496 269 5445.