വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കായി നിറംനല്‍കല്‍ മത്സരം സംഘടിപ്പിച്ച് വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂര്‍; ഇരുനൂറിലേറെ കുട്ടികള്‍ക്ക് ചായപെന്‍സിലും നിറംനല്‍കാനുള്ള പുസ്തകവും വിതരണം ചെയ്തു


കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂരിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ പുതിയതായി കടന്നു വന്നവര്‍ക്ക് കളര്‍ ക്രയോണുകളും ചിത്ര ഷീറ്റുകളും എത്തിച്ചു നല്‍കി. കുട്ടികള്‍ ചിത്രങ്ങള്‍ക്ക് നിറം നല്‍കിയത് വിലയിരുത്തി വിവിധ സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്. വര്‍ണ്ണത്തൂലിക എന്ന പേരിലുള്ള ഈ പരിപാടിയിലൂടെ ഇരുനൂറില്‍ക്കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചായപ്പെന്‍സിലുകളും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷീറ്റുകളും നല്‍കി.

കണ്ണോത്ത് യു.പി.സ്‌ക്കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.സുരേഷ്, പ്രധാനാധ്യാപിക കെ.ഗീത ടീച്ചര്‍, പി.ടി.എ പ്രസിഡണ്ട് കെ. പ്രകാശന്‍, സ്വപ്‌ന കെ, അബ്ദുറഹ്‌മാന്‍ പി, വി.പി. സദാനന്ദന്‍, ഡെലീഷ് ബി, റയീസ് കഴുമ്പില്‍, സഫീറ കെ തുടങ്ങിയവര്‍ സംസാരിച്ചു.