വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായം നല്‍കി ലയണ്‍സ് ക്ലബ്


പേരാമ്പ്ര: പേരാമ്പ്ര ലയണ്‍സ് ക്ലബ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായി വിതരണം ചെയ്തു. പേരാമ്പ്ര പഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് ലയണ്‍സ് ക്ലബ്ബ് ഓണ്‍ലൈന്‍ പഠന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് രതീഷ് ധനപുരം അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി കെ രാകേഷ് മുഖ്യാതിഥിയായി പഠനസഹായം സ്വീകരിച്ചു.

ക്ലബ്ബ് മുതിര്‍ന്ന അംഗങ്ങളായ ഡോ: കെ.പി സോമനാഥന്‍, ഡോ: സനില്‍കുമാര്‍, ടി. വിജയന്‍, വി.എന്‍ മുരളി എന്നിവര്‍ സംസാരിച്ചു.