വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കുട്ടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനെതിരെ പോക്‌സോ കേസ്; പ്രതി ഒളിവില്‍
ബാലുശ്ശേരി: വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അധ്യാപകന്റെ പേരില്‍ ബാലുശ്ശേരി പോലീസ് പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. കുട്ടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ജമാലുദ്ദീനെതിരേയാണ് പതിമൂന്നുകാരിയായ വിദ്യാര്‍ഥിനി ശനിയാഴ്ച പരാതി നല്‍കിയത്. അധ്യാപകന്‍ മൂന്നുദിവസമായി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
സംരക്ഷിത അധ്യാപക പട്ടികയില്‍നിന്ന് കുട്ടമ്പൂര്‍ സ്‌കൂളിലെത്തിയ ഇയാള്‍ നേരത്തേയും പോക്‌സോ കേസില്‍ പ്രതിയാണ്. മുമ്പ് പഠിപ്പിച്ച സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടെങ്കിലും കേസ് ഒത്തുതീര്‍പ്പാക്കി തിരിച്ചുവരുകയായിരുന്നു.