വിദ്യാര്‍ത്ഥികള്‍ അറിയാന്‍; മുചുകുന്ന് ഗവ.കോളേജിൽ സ്പോർട്‌സ് ക്വാട്ടയിൽ സീറ്റൊഴിവ്


കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ ബി.എസ്‌സി. ഫിസിക്സ്, മാത്‌സ്, ബി.എ. ഹിസ്റ്ററി, ബി.കോം. എന്നീ കോഴ്‌സുകളിൽ അഡീഷണൽ സ്പോർട്‌സ് ക്വാട്ടയിലും ബി.എസ്‌സി. ഫിസിക്സ്, മാത്‌സ് വിഷയങ്ങളിൽ സ്പോർട്‌സ് ക്വാട്ടയിലും സീറ്റൊഴിവുണ്ട്. 13-ന് 10 മണിക്ക് കോളേജിലെത്തി അപേക്ഷ നേരിട്ടുനൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.