വിദ്യാര്‍ത്ഥികള്‍ അറിയാന്‍; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെരിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, വിശദാംശങ്ങള്‍ അറിയാം


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. ഡിഗ്രി, ഡിപ്ലോമ, പി.ജി, പിഎച്ഡി, മറ്റു പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച് 2021-22 അദ്ധ്യായന വര്‍ഷം പഠനം നടത്തുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടിയതാണെന്ന സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ തയ്യാറാക്കി 2021 ഒക്ടോബര്‍ 15നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-261 1661 എന്ന നമ്പറിലോ ബന്ധപ്പെട്ട എസ്.സി പ്രമോട്ടര്‍മാരുമായോ ബന്ധപ്പെടാവുന്നതാണാണെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് എന്‍.പി ബാബു അറിയിച്ചു.