വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കാലിക്കറ്റ് സൈനിക കൂട്ടായ്മ; പേരാമ്പ്രയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ധീര ജവാന്മാരുടെ മുഖചിത്രമുള്ള നോട്ടുബുക്കുകള്‍ വിതരണം ചെയ്തു


പേരാമ്പ്ര: കാലിക്കറ്റ് സൈനിക കൂട്ടായ്മ (സിഎസ്കെ) രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ മുഖചിത്രം അടങ്ങിയ നോട്ട് ബുക്ക്‌ വിതരണം ചെയ്തു. പേരാമ്പ്ര ബഡ്സ് സ്കൂളിലും ഗവ. വെൽഫെയർ എൽ. പി സ്കൂളിലും നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു.

കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സി എസ് കെ ജോയിന്റ് സെക്രട്ടറി ഷൈജു മേപ്പയൂർ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷിബു പേരാമ്പ്ര, രാജൻ മുച്ചുകുന്ന്, ലിബീഷ് പെരുവണ്ണാമുഴി എന്നിവർ ചേർന്ന് സ്കൂൾ അധികൃതർക്ക് കൈമാറി.

ജില്ലയിൽ ഉടനീളം അയ്യായിരം പുസ്തകങ്ങളാണ് സി എസ് കെ നിർധനരായ വിദ്യാർത്ഥികൾക്ക് വേണ്ടി വിതരണം ചെയ്യുന്നത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർ സി. എം. സജു മാസ്റ്റർ, സ്കൂൾ അധ്യാപകർ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.