വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നില്ലേ? പലിശരഹിത വായ്പയുണ്ട്, വിശദാംശങ്ങള്‍ ഇങ്ങനെ…


കോഴിക്കോട്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് ഓണ്‍ലൈന്‍ വഴി പഠനം നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനായി സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കുന്നു.

വായ്പ വാങ്ങാനുള്ള നിബന്ധനകള്‍

*മൊബൈല്‍ ഫോണുകള്‍ വാങ്ങുവാന്‍ ഒരു ഗുണഭോക്താവിന് പരമാവധി 10,000 രൂപ വരെ പലിശരഹിത വായ്പ ആയി നല്‍കാവുന്നതാണ. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സഹകരണ സ്ഥാപനത്തിന് പരമാവധി അഞ്ച് ലക്ഷംവരെ വായ്പ നല്‍കാവുന്നതാണ്

*അതാത് സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട് സ്‌കൂള്‍ അധികാരികളുടെ സാക്ഷ്യപ്പെടുത്തല്‍ അടിസ്ഥാനത്തില്‍ മൊബൈല്‍ഫോണുകള്‍ വാങ്ങുന്നതിനായി വായ്പ നല്‍കാവുന്നതാണ്

*വായ്പ പരമാവധി 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ടതാണ്. പദ്ധതി മുഖാന്തരം വായ്പ അനുവദിക്കുന്നത് ജൂണ്‍ 25 മുതല്‍ ജൂലൈ 31 വരെ ആയിരിക്കും

*പദ്ധതി മുഖാന്തരം വായ്പ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ ഖണ്ഡിക കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താവ് വാങ്ങിയ മൊബൈല്‍ ഫോണിന്റെ ബില്ലിനെ പകര്‍പ്പ് വായ്പ അനുവദിച്ചു സ്ഥാപനത്തില്‍ ഹാജരാക്കേണ്ടതാണ്. വായ്പ കാലാവധിക്ക് ശേഷം ബാക്കി നില്‍ക്കുന്ന തുകയ്ക്ക് പരമാവധി 8 ശതമാനം പലിശ ഈടാക്കുന്നതാണ്‌