വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാന്‍ തയ്യാറാണോ? ദാദ്ര, നഗര്‍ ഹവേലി, ദാമന്‍ ദിയുവില്‍ 245 അധ്യാപകരെ നിയമിക്കുന്നു, ശമ്പളം: 22,000 മുതല്‍
കോഴിക്കോട്: ദാദ്ര ആൻഡ് നഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയുവിലെ ഗവൺമെന്റ് സ്കൂളുകളിൽ245 പ്രൈമറി/അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ ഒഴിവ്. കരാർ നിയമനം. ജനുവരി 13 വരെ അപേക്ഷിക്കാം.
യോഗ്യത, ശമ്പളം:
- അസിസ്റ്റന്റ് ടീച്ചർ–പ്രൈമറി സ്കൂൾ (എല്ലാ വിഷയങ്ങളും): \
45% മാർക്കോടെ പ്ലസ് ടു ജയം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50% മാർക്കോടെ പ്ലസ് ടു ജയം, 4 വർഷ ബിഎൽഎഡ്. അല്ലെങ്കിൽ 50% മാർക്കോടെ പ്ലസ് ടു ജയം, സ്പെഷൽ എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50% മാർക്കോടെ ബിരുദം, ബിഎഡ്. TET ജയം, 22,000 രൂപ.
- അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ (ഇംഗ്ലിഷ്, സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ്):
ബിഎ/ബിഎസ്‌സി/ബികോം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 45% മാർക്കോടെ ബിഎ/ബിഎസ്‌സി/ബികോം, ബിഎഡ് അല്ലെങ്കിൽ 50% മാർക്കോടെ പ്ലസ് ടു ജയം, 4 വർഷ ബിഎൽഎഡ്/ബിഎഎഡ്/ബിഎസ്‌സിഎഡ്/ബികോംഎഡ് അല്ലെങ്കിൽ 50% മാർക്കോടെ ബിഎ/ബിഎസ്‌സി/ബികോം, ബിഎഡ് (സ്പെഷൽ എജ്യുക്കേഷൻ), TET ജയം, 23,000 രൂപ.
പ്രായം: 30 കവിയരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.dnh.gov.in