വിദ്യാര്‍ത്ഥികള്‍ക്കുള്ള എസ്.എസ്.കെ കേരള പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി


മേപ്പയ്യൂര്‍: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി പഠന പിന്‍തുണ നല്‍കുന്ന എസ്.എസ്.കെ കേരള പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. മേപ്പയ്യൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു.

നവംബര്‍ ഒന്നുമുതല്‍ മുതല്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍ നിര്‍ത്തി മേലടി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ ആഴ്ചയിലൊരിക്കല്‍ വീടുകളിലെത്തി പഠന പിന്‍തുണ നല്‍കുന്ന ‘ചേര്‍ത്തു നിര്‍ത്താം കരുതലോടെ ‘ പദ്ധതിയാണിത്.

ചടങ്ങില്‍ ബി.പി.സി അനുരാജ് വരിക്കാലില്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ടെയ്‌നര്‍ പി.അനീഷ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍ ഗിരിജ എന്നിവര്‍ സംസാരിച്ചു.