വിദ്യാര്‍ത്ഥികള്‍ക്കായി അക്ഷരോത്സവം സംഘടിപ്പിച്ച് ബാലസംഘം മേപ്പയ്യൂര്‍ മേഖല കമ്മിറ്റി


മേപ്പയ്യൂര്‍: ബാലസംഘം മേപ്പയ്യൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്ഷരോത്സവം സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന അക്ഷരോത്സവം ഉദ്ഘാടനം ചെയ്തു.

ബാലസംഘം മേഖലാ പ്രസിഡന്റ അനഘ പവിത്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലന്‍ നായര്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, പി.പി.രാധാകൃഷ്ണന്‍ അരുണ്‍ ജി ദേവ് ജിതിന്‍ സത്യന്‍ എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ ആര്‍.വി.അബ്ദുള്ള സ്വാഗതം പറഞ്ഞു. ബവിത വിനോജ്, ഷിംജിത്ത് പി.കെ, ബനില ജ്യോതി, വിജിത്ത്.കെ.കെ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.