വിദ്യാര്‍ത്ഥികള്‍ക്കായി അക്ഷരോത്സവം സംഘടിപ്പിച്ച് ബാലസംഘം പാലേരി മേഖലാ കമ്മിറ്റി


പേരാമ്പ്ര: ബാലസംഘം പാലേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലാ തല കേളുവേട്ടന്‍ സ്മാരക അക്ഷരോത്സവം സംഘടിപ്പിച്ചു. പരിപാടി സുരേഷ് ചെന്താര ഉദ്ഘാടനം ചെയ്തു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. മത്സരത്തില്‍ വിജയികളായവര്‍ക്ക് മൊമെന്റോ നല്‍കി അനുമോദിച്ചു.

ബാലസംഘം ജില്ലാ കമ്മിറ്റി അംഗം സന എസ് പ്രകാശ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സാഞ്ചല്‍ സ്വാഗതവും പറഞ്ഞു. പി.കെ ചന്ദ്രദാസ്, രാജന്‍ മാസ്റ്റര്‍, നിഷിധ ടീച്ചര്‍ എന്നിവര്‍ ഓരോ സെഷനുകള്‍ കൈകാര്യം ചെയ്തു.

വിജയികള്‍

എല്‍. പി

  • സൂര്യദേവ്. സി ഒന്നാം സ്ഥാനം
  • ആര്‍ദ്രപഞ്ചമി രണ്ടാം സ്ഥാനം
  • ദേവിക. സി മൂന്നാം സ്ഥാനം

യു. പി വിഭാഗം

  • ആല്‍ബിയ മനേഷ് (ഒന്നാം സ്ഥാനം)
  • മിഷാല്‍ (രണ്ടാം സ്ഥാനം)
  • ആതിര ( മൂന്നാം സ്ഥാനം)

ഹൈസ്‌കൂള്‍ വിഭാഗം

  • അലീന (ഒന്നാം സ്ഥാനം)
  • ഹെമില്‍ (രണ്ടാം സ്ഥാനം)