വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഗ്രി സീറ്റ് ഒഴിവ്


കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2021-22 വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസില്‍ വിവിധ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. നിശ്ചിത വിഭാഗങ്ങളില്‍ നിന്നും അപേക്ഷകരില്ലാതിരുന്നാല്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ഒഴിവ് നികത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ക്ലാസ്, വിഭാഗം, ഒഴിവ് എന്നീ ക്രമത്തില്‍:

ബി.എ അറബിക് ആന്‍ ഹിസ്റ്ററി – ഇ.ഡബ്ല്യൂഎസ് – 4, എസ് സി -2, എസ് ടി – 2,

ബി.എ ഹിന്ദി – ഒ.ബി.എക്‌സ് -1, എസ് ടി – 2,

ബി.എ മലയാളം – ഒ.ബി.എക്‌സ് -1,

ബി.എ ഹിസ്റ്ററി – എസ് ടി – 1,

ബി.എസ്.സി ഫിസിക്‌സ് – എല്‍ സി -1, എസ്.ടി – 2, എസ് സി -2,

ബി.എസ് സി കെമിസ്ട്രി – എസ് സി – 1, സ്‌പോര്‍ട്‌സ് – 1,

ബി.എസ്.സി മാത്തമാറ്റിക്‌സ് – എസ് ടി – 3.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത താല്‍പര്യമുളള കുട്ടികള്‍ നാളെ (നവംബര്‍ 24) വൈകീട്ട് മൂന്ന് മണിക്കകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.