വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, പോസ്റ്റ്മട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; അവസാന തിയ്യതി ഡിസംബര്‍ 10


തിരുവനന്തപുരം: സംസ്ഥാനത്തിനു പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കു പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്കു പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്‌മട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടരുത്. http://www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം http://www.bcdd.kerala.gov.in ൽ ലഭിക്കും. അവസാന തീയതി ഡിസംബർ 10.

കൂടുതൽ വിവരങ്ങൾക്കു വകുപ്പിന്റെ മേഖലാ ഓഫിസുകളിലും ബന്ധപ്പെടാം. കോഴിക്കോട് മേഖലാ ഓഫിസ്: 0495 2377786, എറണാകുളം: 0484 2429130, കൊല്ലം: 0474 2914417