വികസന സമിതികളിൽ ലൈസൻസികളെ ഉൾപ്പെടുത്തും; കാനത്തിൽ ജമീല
ബാലുശ്ശേരി: ജില്ലാ പഞ്ചായത്തിലെയും
ഗ്രാമപഞ്ചായത്തിലെയും വികസന സമിതികളിൽ ലൈസൻസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല. ബാലുശ്ശേരി ഗ്രീൻഅറീന കൺവെൻഷൻ സെന്ററിൽ നടന്ന റെൻസ്ഫെഡ് രണ്ടാം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനത്തിൽ ജമീല.
കെ.മധുസൂദനൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻറ് കെ.കെ.സുധീഷ് പതാക ഉയർത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കോമ്പിലാട് മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡൻറ് സി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
കെ.മനോജ്, മുഹമ്മദ് ഷബീർ മലപ്പുറം, വി.പി.അനീഷ് കണ്ണൂർ, കെ.ജയകുമാർ, ടി.വി.മുനീർ, സി.വിനായകൻ എന്നിവർ സംസാരിച്ചു.
സംഘടനാ സെക്ഷൻ സംസ്ഥാന സെക്രട്ടറി എ.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
കെ.കെ.സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.അഷ്റഫ് സ്വാഗതം പറഞ്ഞു. ബീന തോമസ്, കെ.മനോജ്, രാജേഷ് പുത്തൻപുരയിൽ എന്നിവരടങ്ങിയ പ്രസീഡിയമാണ് യോഗ നടപടികൾ നിയന്ത്രിച്ചത്. ജില്ലാ സെക്രട്ടറി സുധർമ്മൻ ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ മുസ്തഫ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.