വികസനചരിത്രം മാറ്റിയെഴുതിയ ജനകീയാസൂത്രണത്തിന് 25 വയസ്; പേരാമ്പ്രയില്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
പേരാമ്പ്ര: ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. മുന്‍ എംഎല്‍എ കെ.കുഞ്ഞമ്മത് മാസ്റ്റര്‍ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ പ്രസിഡന്റുമാരായ സത്യന്‍ കടിയങ്ങാട്, കെ.എസ് മൗലവി, എം കുഞ്ഞമ്മത് മാസ്റ്റര്‍, ടി.വി ഷീബ, ഏ.സി സതി എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പൗരാവകാശ രേഖ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു പ്രകാശനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയും വിവിധ സ്ഥാപന മേധാവികളും പൗരാവകാശ രേഖ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് വികസന പാതയിലൂടെ എന്ന വീഡിയോയുടെ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ബ്ലോക്ക് സെക്രട്ടറി പി.വി ബേബി 25 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഏ.കെ ചന്ദ്രന്‍ മാസ്റ്റര്‍, കെ.സജീവന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ ടീച്ചര്‍ സ്വാഗതവും, ശശികുമാര്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.