വികസനം സർവ്വതലസ്പർശിയാകണം- കെ.മുരളീധരൻ എം.പി


പേരാമ്പ്ര: സാധാരണക്കാരന്റെ ദൈന്യജീവിതത്തെ അഭിസംബോധന ചെയ്യാത്ത യാതൊരു വികസനവും അർത്ഥപൂർണ്ണമല്ലെന്ന് കെ.മുരളീധരൻ എം.പി. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം സഞ്ചരിക്കുമ്പോൾ മാത്രമേ ഹൈടെക് വികസനം സാധൂകരിക്കപ്പെടുകയുള്ളൂ. പേരാമ്പ്രയിൽ അസെറ്റ് ട്രസ്റ്റ് (ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആൻ്റ് എമ്പവർമെൻ്റ് ട്രസ്റ്റ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന രംഗത്തെ പേരാമ്പ്രയുടെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ അസെറ്റിന് കഴിയും എന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ഡോ: സി.എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.

സത്യൻ കടിയങ്ങാട്, പുതുക്കുടി അബദുറഹിമാൻ , കെ മധു കൃഷ്ണൻ , റസാക്ക് പാലേരി, പി.കെ രാഗേഷ്, സൽമാൻ മാസ്റ്റർ, പി.ജെ തോമസ്, എസ്.കെ അസൈനാർ, വി.ബി.രാജേഷ്, യു.സി. ഹനീഫ, നസീർ നൊച്ചാട്,ആർ.പി രവീന്ദ്രൻടി.പി മുഹമ്മത് . പ്രകാശൻ മേപ്പയ്യൂർ(ഇൻകാസ്) അബ്ദുള്ള കൊരഞ്ഞിക്കാട് , കുഞ്ഞമ്മദ് പേരാമ്പ്ര (കെ.എം.സി.സി)അഡ്വ. കവിതാ മാത്യു തുടങ്ങിയവർ സംസാരിച്ചു.