കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (25-01-23) അറിയിപ്പുകൾ


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
ക്വട്ടേഷന്‍ ക്ഷണിച്ചു
ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഇന്‍ഫലാറ്റബിള്‍ ലൈഫ് റാഫ്റ്റ് സര്‍വ്വീസ് ചെയ്യുതിന് ഡിജി ഷിപ്പിങ്ങിന്റെ അംഗീകൃത ലൈസന്‍സ് ഉളള ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 31 നു 5 മണിക്ക് മുന്‍പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷര്‍മാന്‍ ട്രയിനിങ് സെന്റര്‍, വെസ്റ്റ്ഹില്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2414074.
ടെണ്ടര്‍ ക്ഷണിച്ചു
വടകര അര്‍ബണ്‍ ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2022-23 വര്‍ഷത്തില്‍ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തലായനി ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0496 2515176, 9048823876
അപേക്ഷ ക്ഷണിച്ചു
തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി ഡി എം സി )നിർമ്മിക്കുന്നതിനായി ‘സി.ഡി.എം.സി ക്ക് സ്ഥലം വാങ്ങലും പ്രവർത്തനവും’ എന്ന പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് എത്തിച്ചേരുവാൻ അനുയോജ്യമായതും റോഡ് സൗകര്യമുളളതുമായ 10 സെന്റ് സ്ഥലം സൗജന്യമായോ സർക്കാർ നിരക്കിലോ വിട്ടുതരുന്നതിന് വ്യക്തികൾ /സംഘടനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി അഞ്ചിനകം തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിച്ചിക്കണം. കൂടുതൽ വിവരങ്ങൾക്ക്
0496 2550297
പുനര്‍ ലേലം
കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ മലാപ്പറമ്പിലുളള ക്യാമ്പ് ഓഫീസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന പഴയ ഓടുകളും ഓടിന്‍ കഷ്ണങ്ങളും ഫെബ്രവരി 15 ന് രാവിലെ 11 മണിക്ക് ക്യാമ്പ് ഓഫീസ് പരിസരത്ത് പുനര്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ ലേലത്തില്‍ നേരിട്ട് ഹാജരാകണം. ലേലം തുടങ്ങുതിന് ഒരു മണിക്കൂര്‍ മുന്‍പ് നിരതദ്രവ്യമായ 3300 രൂപ ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങണം. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ നിശ്ചിത നിരതദ്രവ്യമായ തുക അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് സമര്‍പ്പിക്കണം.
‘ചുവട് 2023’ വിളംബര റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ നേതൃത്വത്തിൽ കൂടരഞ്ഞിയിലെ വിവിധ സ്ഥലങ്ങളിൽ കുടുബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ വിളംബര റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. നാളെയാണ് (ജനുവരി 26)കുടുബശ്രീയുട രജത ജൂബിലി ആഘോഷങ്ങള്‍ക്ക് (‘ചുവട് 2023’) തുടക്കമാവുന്നത്.
പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ റോസ്‌ലി ജോസ്, വി എസ് രവി, മെമ്പർ മാരായ ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, സി ഡി എസ് ചെയർപേഴ്സൺ ശ്രീജമോൾ, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി എസ്, പഞ്ചായത്ത്‌ ജീവനക്കാർ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പാറാട്ടുപാറ – മുണ്ടോട്ടിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പാറാട്ടുപാറ – മുണ്ടോട്ടിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം നിർവഹിച്ചു. പേരാമ്പ്ര, കുത്താളി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട 50 ഗുണഭോക്താക്കളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 40 ലക്ഷ രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മുണ്ടോട്ടിൽ പത്മാവതി, നാരായണി എന്നിവരാണ് കിണറിനും ടാങ്കിനുമായി സ്ഥലം വിട്ടു നൽകിയത്.
ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് വി.കെ പ്രമോദ് മുഖ്യാതിഥിയായി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ​ഗുണഭോക്താക്കളും സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത് സ്വാഗതവും നിർമാണ കമ്മിറ്റി ചെയർമാൻ പി.ടി ചന്ദ്രൻ നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ വിമുക്തി മിഷന്റെ സൈക്കിൾ റാലി നാളെ
ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയർത്തി വിമുക്തി മിഷന്റെ സൈക്കിൾ റാലി നാളെ(ജനുവരി26) നടക്കും. വിമുക്തി മിഷൻ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നടത്തുന്ന ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റിപ്പബ്ലിക് ദിനമായ നാളെ സൈക്കിൾ റാലി നടത്തുന്നത്. കോഴിക്കോട് സൗത്ത് ജില്ലാ ഹയർ സെക്കൻഡറി എൻ എസ് എസ്, ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ച് തുടങ്ങിയവരുടെ സഹകരത്തോടെ രാവിലെ 7.15ന് നടക്കുന്ന സൈക്കിൾ റാലി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
റാലി കോഴിക്കോട് ബീച്ച് കോർപ്പറേഷൻ ഓഫീസിന്റെ മുൻ വശത്ത് നിന്നാരംഭിച്ച് കുറ്റിച്ചിറയിലെത്തും. കുറ്റിച്ചിറ എത്തുന്ന സൈക്കിൾ റാലി പൗര പ്രമുഖരുടെയും റസിഡൻസ് അസോസിയേഷൻ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ബോധവൽക്കണ സന്ദേശങ്ങൾ കൈമാറി യാത്ര തുടരും. വലിയങ്ങാടി, ബീച്ച് വഴി വെസ്റ്റ് ഹിൽ ചുങ്കത്തിലൂടെ കാരപ്പറമ്പിൽ പ്രവേശിച്ച് കരുവശ്ശേരി എം ഭാസ്കരൻ സ്മാരക പകൽ വീട്ടിൽ സമാപിക്കും. കോർപ്പറേഷൻ കൗൺസിലർ വരുൺ ഭാസ്കർ, അസി.എക്സൈസ് കമ്മീഷണർ എം.സുഗുണൻ എന്നിവർ പങ്കെടുക്കും.
വാഹന ഗതാഗതം നിരോധിച്ചു
പേരാമ്പ്ര -ചെമ്പ്ര -കൂരാച്ചുണ്ട് റോഡില്‍ കി.മീ 2/200 നും 4/700 നും ഇടയില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ജനുവരി 26 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. പേരാമ്പ്രയില്‍ നിന്നും കൂരാച്ചുണ്ടും ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പേരാമ്പ്ര പൈതോത്ത് റോഡ് വഴി പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തരിശ് ഭൂമിയിൽ നെൽകൃഷിയുമായി മേപ്പയൂർ കാർഷിക കർമ്മസേന
കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കതിരണി പദ്ധതിയുടെ ഭാ​ഗമായി കൃഷിഭവൻ്റെ നേതൃത്വത്തിൽ മേപ്പയൂർ കാർഷിക കർമ്മസേന കണ്ടം ചിറ പാടശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു. ഒരേക്കർ തരിശ് ഭൂമിയിൽ ജ്യോതി പുഞ്ചനെൽ കൃഷിയാണ് ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ ഞാറ് നട്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി സുനിൽ വടക്കയിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി.എൻ അശ്വിനി പദ്ധതി വിശദീകരണം നടത്തി. വർഡ് മെമ്പർ സറീന ഒളോറത്ത്, കൃഷി അസിസ്റ്റൻ്റ്മാരായ എസ്.സുഷേണൻ, സി.എം സ്നേഹ, കർമ്മ സേന പ്രസിഡൻ്റ് കെ.കെ കുഞ്ഞിരാമൻ, കുഞ്ഞോത്ത് ഗംഗാധരൻ, വിവിധ പാടശേഖര ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. കർമ്മ സേന സെക്രട്ടറി കുഞ്ഞിരാമൻ കിടാവ് സ്വാഗതവും കെ.കൃഷ്ണൻ നന്ദിയും പറഞ്ഞു. ഏഴ് കർമ്മ സേന ടെക്നീഷ്യൻമാർ പരിപാടിയിൽ പങ്കെടുത്തു.
ദേശീയ സമ്മതിദായക ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു
പതിമൂന്നാമത് ദേശീയ സമ്മതിദായക ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം നഴ്‌സിംഗ് കോളേജില്‍ നടന്ന ചടങ്ങ് എ.ഡി.എം സി.മുഹമ്മദ് റഫീഖ് ഉഘാടനം ചെയ്തു. എല്ലാവരും വോട്ട് ചെയ്യുകയും വോട്ട് ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘നത്തിങ് ലൈക്ക് വോട്ടിങ് ഐ വോട്ട് ഫോര്‍ ഷുവര്‍’ എന്നതാണ് ഇത്തവണത്തെ വോട്ടേഴ്‌സ് ഡേയുടെ പ്രമേയം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രകാശനം ചെയ്ത ‘മേം ഭാരത് ഹൂം’ എന്ന ഗാനം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ജില്ലാ- താലൂക്ക് തലങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബി. എല്‍. ഒ മാരെയും മികച്ച ഇ.എല്‍.സി ക്ലബ്ബിനെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ – താലൂക്ക് തല പെയ്ന്റിങ്, ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും ആധാര്‍- വോട്ടര്‍ ഐ.ഡി ബന്ധിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ്, എന്‍. വി.എസ്. പി പോര്‍ട്ടല്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഹിമ. കെ അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഹമീദ് കെ കെ, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.സുനിത പി.സി, ജെ.ഡി.ടി ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മഖ്ബൂല്‍, ക്യാമ്പസ് അംബാസിഡര്‍ അഫ്‌ല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് തഹസില്‍ദാര്‍ എ എം പ്രേംലാല്‍ സ്വാഗതവും ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാബുരാജന്‍ ടി നന്ദിയും പറഞ്ഞു.
വലിച്ചെറിയൽ മുക്ത കേരളം: വിളംബര ജാഥ സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. പൊതു സ്ഥലങ്ങളിൽ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അത്തരം സ്ഥലങ്ങൾ ശുചീകരിച്ച് പൂന്തോട്ടങ്ങളായോ, പാർക്കുകളായോ പരിവർത്തനം ചെയ്ത് പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച വിളംബരജാഥയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, വൈസ് പ്രസിഡന്റ് കെ.എം റീന, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി എൽ.എൻ ഷിജു എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു