വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കുളം സ്വദേശിയായ യുവാവ് മരിച്ചു


കൊയിലാണ്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാലക്കുളം സ്വദേശിയായ എബിന്‍ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തിരുവങ്ങൂര്‍ ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയ മൂടാടി പാലക്കുളം സ്വദേശി കൊക്കവയല്‍ കുനി ശശിയുടെ മകനാണ് എബിന്‍.

കഴിഞ്ഞ മാസം 27 ന് വൈകീട്ട് ആറ് മണിയോടെ വടകരയില്‍ വച്ചാണ് അപകടം ഉണ്ടായത്. എബിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന ആളെ ഇടിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചയാള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.

എബിനൊപ്പമുണ്ടായിരുന്ന ആദിത്യന്‍ എന്ന യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സാരമായി പരുക്കേറ്റ എബിന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.