വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ച കേസില്‍ 35ലക്ഷം രൂപ നല്കാന് വിധി
.
കൊയിലാണ്ടി: വാഹനാപകടത്തില്‍ യുവാവ് മരിച്ച കേസില്‍ കൊയിലാണ്ടി സ്വദേശിയ്ക്ക് 25,47,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി. കൈതവളപ്പില്‍ മണമ്മല്‍ സി.വി.കൃഷ്ണന്റെ മകന് അനൂപ് മരിച്ച കേസിലാണ് വിധി.
ഈ നഷ്ടപരിഹാരത്തിനൊപ്പം കോടതി ചെലവും പലിശയും അടക്കം 35ലക്ഷം രൂപ നല്‍കാനാണ് ഉത്തരവ്. വടകര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റേതാണ് വിധി. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
2018 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്ന അനൂപിന്റെ കെ.എല്‍. 57 എഫ്. 2466 ബൈക്കില്‍ കെ.എല്‍.60 ബി 9282 നമ്പര്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.