വാഹനനികുതി; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച്‌ 31 വരെ


കൊയിലാണ്ടി: നാലു വർഷത്തിൽ കൂടുതൽ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 മാർച്ച്‌ 31ന് അവസാനിക്കുന്നു.

കൈമാറിപ്പോയതോ, പൊളിച്ചു പോയതോ, മോഷണം പോയതോ ആയ എല്ലാ തരം വാഹനങ്ങളുടെയും പഴയ നികുതി ബാധ്യത ഇത്തരത്തിൽ ഒഴിവാക്കാം. കൂടുതൽ വിവരങ്ങൾക്കായി കൊയിലാണ്ടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെടണമെന്ന് കൊയിലാണ്ടി ജോയിന്റ് ആർടിഒ അറിയിച്ചു. ഫോൺ. 04962623215.