വാളൂർ പ്രദേശത്തെ റോഡുകളോടുള്ള പഞ്ചായത്ത് ഇടതുഭരണസമിതിയുടെ അവഗണന സത്യപ്രതിജ്ഞാലംഘനമെന്ന് മുസ്ലിം ലീഗ് നേതാവ് സി.പി.എ അസീസ്


പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളുർ പ്രദേശത്തെ റോഡുകളുടെ കാര്യത്തിൽ ഭരണസ മിതി കാണിക്കുന്ന അവഗണന സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി. എ അസീസ്. വാളൂർ മേഖല വികസന അവഗണനയ്ക്കെതിരെ മുസ്ലിംലീഗ് നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്ന് റോഡുകളുടെ പണി പൂർത്തികരിക്കാൻ അനുവദിക്കാത്തതും തുക ചിലവഴിക്കാതെയും വാളൂർ പ്രദേശത്തെ ജനങ്ങളെ ഇടത് ഭരണസമിതി ബുദ്ധിമുട്ടിക്കുകയാണ്. തിരഞ്ഞെടുപ്പുകാലത്ത് റോഡ് വാഗ്ദാനം നൽകി വിജയിച്ച ഇടതു മെമ്പർമാർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവെക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കരിമ്പാകുന്ന്-കായണ്ണ റോഡ് ,തറോൽ-ചെക്യോട്ട് കിഴക്കയിൽ മീത്തൽ കനാൽ റോഡ് , പാലയാട്ട് മുക്ക്-പുതിയെടുത്ത് താഴെ റോഡ് എന്നിവ ഗതാഗത യോഗ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ.കെ. മുനീർ, ടി.പി. നാസർ, പി.സി. മുഹമ്മദ്‌ സിറാജ്, കെ.കെ മൗലവി, എം.ടി.നൗഫൽ,സി. മജീദ്, കെ.പി. അബ്ദുള്ള, കെ. പി നിഷാൽ, ടി. പി അനസ്, എം. സി. സജീർ, പി. എം. ബീരാൻകോയ, എ.വി.സക്കീന, വി ബീരാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.