വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രത്തില്‍ പുനരുദ്ധാരണവും ബാലാലയ പ്രതിഷ്ഠയും നടത്തി


പേരാമ്പ്ര: വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രത്തില്‍ പുനരുദ്ധാരണവും ബാലാലയ പ്രതിഷ്ഠയും നടത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്രം.

ഇന്ന് രാവിലെ 7:45 നും 8:17 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി കക്കാട് ഇല്ലത്ത് ദേവാനന്ദന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ബാലാലയ പ്രതിഷ്ഠ നടത്തിയത്. ശ്രീകോവില്‍ പൊളിച്ച് പണിയുന്ന പ്രവൃത്തി ക്ഷേത്രം മേല്‍ശാന്തി പുഷ്പന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകളോടെ ആരംഭിച്ചു.

വാളൂര്‍ കോവിലകം ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന്റെയും ശാസ്താ ക്ഷേത്രത്തിന്റെയും പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ശ്രീകോവില്‍ പൊളിച്ച് പുതുക്കി പണിയുന്നത്. ക്ഷേത്രം ഊരാളന്‍ ഡോ. കെ.ജി.ജയകൃഷ്ണന്‍ സന്നിഹിതനായിരുന്നു.

ബാലാലയ പ്രതിഷ്ഠക്കു ശേഷം തന്ത്രി ദേവനന്ദന്‍ നമ്പൂതിരി പാടിന്റെ ക്ഷേത്ര ഐതിഹ്യ ക്ലാസും നടന്നു.പ്രദേശത്തെ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ക്ഷേത്ര സംരക്ഷണ സമിതിയും മാതൃ സമിതിയും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.

ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡന്റ് സുരേഷ് വാളൂര്‍, സെക്രെട്ടറി രാജാമോഹനന്‍ മേയന, ചന്ദ്രന്‍ മുണ്ടോളി, രതീഷ് ഇടത്തില്‍ രക്ഷാധികരികളായ ഇടത്തില്‍ രാഘവന്‍ നായര്‍ , ഇ.കെ് ബാലന്‍, ദാമോദരന്‍ കണ്ണമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.