വാല്യക്കോട് സി.പി.എം ഓഫീസിന് തീയിട്ടു; ഫര്‍ണിച്ചറുകളും ഫയലുകളും കത്തിച്ചാമ്പലായി
പേരാമ്പ്ര: വാല്യക്കോട് സി.പി.എം ഓഫീസിന് തീയിട്ടു. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു. ഇന്നലെ രാത്രി 12.30 ന് ശേഷമാണ് സംഭവം.
റോഡിലൂടെ കടന്നുപോവുകയായിരുന്ന വഴിപോക്കനാണ് ഓഫീസില്‍ തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇതും. പേരാമ്പ്ര മേഖലയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച്ച പേരാമ്പ്ര, നൊച്ചാട്, കുറ്റ്യാടി എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് ഓഫീസിന് നേരേയും കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണമുണ്ടായിരുന്നു.