വാല്യക്കോട് ചിലമ്പവളവിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന നിലയില്‍: വലിയ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചതെന്ന് പ്രാഥമിക നിഗമനം
പേരാമ്പ്ര: പേരാമ്പ്ര- പയ്യോളി റോഡിലെ വാല്യക്കോട് ചിലമ്പവളവിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനമിടിച്ച് തകര്‍ന്നു. ഇടിച്ച വാഹനം ഏതാണെന്ന് വ്യക്തമല്ല.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഇതേത്തുടര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു ഭാഗത്തെ പില്ലറുകള്‍ തകര്‍ന്ന് ഏതുനിമിഷവും വീഴാവുന്ന സ്ഥിതിയിലാണ്.
ബസ്‌റ്റോപ്പിന് സമീപത്ത് വാഹനത്തിന്റെ ചില്ലുകള്‍ ചിതറി കിടക്കുന്നുണ്ട്. ഏതോ വലിയ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സായ ചിലമ്പവളവ് കൂട്ടായ്മയാണ് ബസ്സ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചത്.