വാല്യക്കോട്, കുറ്റ്യാടി, തുറയൂര്‍ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു
പേരാമ്പ്ര : ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. വാല്യക്കോട്, കുറ്റ്യാടി, തുറയൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്.
വാല്യക്കോട് എയുപി സ്‌കൂളില്‍ വിവിധ തസ്തികകളില്‍ അധ്യാപകരെ നിയമിക്കുന്നു. ഒഴിവുള്ള യുപിഎസ്എ എല്‍പിഎസ്എ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ 18-11-2021 കാലത്ത് 10.30ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.
കുറ്റ്യാടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ് അതിഥി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 18 ന് വ്യാഴാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും.
തുറയൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എല്‍.പി. സ്‌കൂള്‍ അധ്യാപകനെ നിയമിക്കുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്‌കൂളില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.
കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ്, കൊമേഴ്സ് (ജൂനിയര്‍), കെമിസ്ട്രി വിഷയങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 19-ന് 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.
കോഴിക്കോട് പുതിയാപ്പ ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക അധ്യാപകരെ നിയമിക്കും. യു.പി.എസ്.ടി അഭിമുഖം 18-ന് രാവിലെ 10-നും എല്‍.പി.എസ്.ടി അഭിമുഖം ഉച്ചയ്ക്ക് 12-നും നടക്കും.