കൊയിലാണ്ടിയിൽ നാടൻവാറ്റ് സജീവം; പോലീസിന്റെ വ്യാപക പരിശോധന
കൊയിലാണ്ടി: നാടന്‍ ചാരായ നിര്‍മ്മാണം വ്യാപകമെന്ന് പരാതി. മുചുകുന്ന് ഗവ.കോളേജിന് സമീപത്തെ കടയ്ക്ക് പിന്നില്‍ നിന്ന് മദ്യം നിര്‍മ്മിക്കാന്‍ തയ്യാറാക്കിയ ഇരുനൂറ് ലിറ്റര്‍ വാഷും ഉണ്ടശര്‍ക്കരയും കൊയിലാണ്ടി പോലീസ് കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കാലത്തെ അനധികൃത മദ്യ നിര്‍മ്മാണവും വിതരണവും കണ്ടെത്താനുള്ള സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങി.നാട്ടുകാരുടെ സഹകരണ ത്തോടെ അനധികൃത ലഹരി വ്യാപനം തടയാന്‍ കഴിയുമെന്ന് പോലീസ്.
മുചുകുന്നില്‍ നടന്ന നാടന്‍ വാറ്റ് റെയ്ഡില്‍ കൊയിലാണ്ടി എസ്.ഐ. ടി.കെ.ശ്രീജു, എ.എസ്.ഐ നിസാര്‍, എസ്.സി.പി.ഒ മാരായ വിജു വാണിയംകുളം, ഒ.കെ.സുരേഷ്, സി.പി.ഒ മാരായ കെ.അനൂപ്, എം.ഹൃദ്യ എന്നിവര്‍ പങ്കെടുത്തു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക