വായനാ വാരാഘോഷത്തിന്റെ ഭാഗമായി എം.പി വീരേന്ദ്രകുമാര്‍ സ്മാരക എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് പുസ്തക വിതരണം നടത്തി


അരിക്കുളം: എം.പി വീരേന്ദ്രകുമാര്‍ സ്മാരക എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വായനാ വാരാഘോഷത്തിന്റെ ഭാഗമായി സ്‌ക്കൂളുകള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു.ഊരള്ളൂര്‍ എം.യു.പി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പ്രകാശന്‍ സീനിയര്‍ അസിസ്റ്റന്റ് കെ.പി മുഹമ്മദ് ഷാജിഫിന് പുസ്തകം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ജെ.എന്‍ പ്രേം ഭാസിന്‍ അദ്ധ്യക്ഷം വഹിച്ചു.

ഊട്ടരി എല്‍.പി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ എല്‍.ജെ.ഡി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വള്ളോട്ട് പ്രധാനാധ്യാപിക സീനയ്ക്ക് പുസ്തകം കൈമാറി. ബി.എന്‍.ജിഷ, എം.സുനില്‍, എം.ഷാജിത്ത്, റൗഫ്, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.