വായനാദിനാചരണം: പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി രചനാമത്സരങ്ങള്‍; അവസാന തിയ്യതി ജൂണ്‍ 22


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊവിഡ് കാലത്ത് വായന ദിനം ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി എല്‍പി വിഭാഗം മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രചനാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രരചന, കവിത രചന, കാര്‍ട്ടൂണ്‍, പ്രബന്ധരചന തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.

സൃഷ്ടികള്‍ കൃത്യമായ മേല്‍വിലാസവും, സ്‌ക്കൂള്‍/കോളജ് ക്ലാസ്, ഫോണ്‍ നമ്പറും എഴുതി കവറിലിട്ട് അതത് വാര്‍ഡ് മെമ്പര്‍മാരെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്ന ‘വായനാദിനം’ ബോക്‌സിലോ ഇടാവുന്നതാണ്. ഓരോ വിഭാഗത്തിലും ഒരാളുടെ ഒരു സൃഷ്ടി മാത്രമേ സ്വീകരിക്കുകയുള്ളൂ. സൃഷ്ടികള്‍ 2021 ജൂണ്‍ 14 മുതല്‍ 2021 ജൂണ്‍ 22 ന് വൈകീട്ട് അഞ്ചു മണി വരെ സ്വീകരിക്കുന്നതാണ്.

താഴെപ്പറയുന്ന ഇനങ്ങളിലായി അതാത് വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്

1) ചിത്രരചന (ജലച്ചായം) : എല്‍.പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ്
(എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഏത് മീഡിയത്തിലും ചിത്രം രചിക്കാവുന്നതാണ്)

2)കവിത രചന :
എല്‍.പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ്

3) കാര്‍ട്ടൂണ്‍ :
യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി കോളേജ്

ചിത്രങ്ങളുടെ വലുപ്പം 40 x 28 cm ( ചാര്‍ട്ട് ഷീറ്റിന്റെ നാലിലൊന്ന് വലുപ്പം അല്ലെങ്കില്‍ A4 ഷീറ്റ് വലുപ്പം )


3) പ്രബന്ധരചന (മലയാളം) :ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ്
( പ്രബന്ധം പരമാവധി മൂന്ന് A4 ഷീറ്റില്‍ ഒതുങ്ങേണ്ടതാണ് )

( സൃഷ്ടികള്‍ കോവിഡ് കാല അനുഭവങ്ങളും, കോവിഡാനന്തര ഭാവി സങ്കല്‍പ്പങ്ങളുമായി ചേര്‍ന്നു വരണമെന്ന് താത്പര്യപ്പെടുന്നു.)

നിര്‍ദ്ദേശങ്ങള്‍

# പങ്കെടുക്കുന്നവര്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.
# ഓരോ വിഭാഗത്തിലും ഒരാളുടെ ഒരു സൃഷ്ടി മാത്രമേ സ്വീകരിക്കുകയുള്ളൂ.

#സൃഷ്ടികള്‍ കൃത്യമായ മേല്‍വിലാസവും, സ്‌ക്കൂള്‍/കോളജ് ക്ലാസ്, ഫോണ്‍ നമ്പറും എഴുതി കവറിലിട്ട് വാര്‍ഡ് മെമ്പര്‍ വശം ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ പഞ്ചായത്തില്‍ സ്ഥാപിച്ച ‘വായനാദിനം’ബോക്‌സിലോ ഇടാവുന്നതാണ്.

സൃഷ്ടികള്‍ സ്വീകരിക്കുന്ന തിയ്യതി
14 /6/2021 മുതല്‍ 22/6/2021 വൈകുന്നേരം 5 മണി വരെ.