വാമൂടിക്കെട്ടി പ്രതിഷേധിച്ചു; ഫാദര്‍.സ്റ്റാന്‍ സ്വാമി അന്യായമായി ജയിലില്‍ അടക്കപ്പെട്ട് മരിക്കാനിടയായ സാഹചര്യത്തില്‍ പെരുവണ്ണാമൂഴി യൂണിറ്റ് എ.കെ.സി.സിയുടെ പ്രതിഷേധം
പേരാമ്പ്ര: അധഃസ്‌ഥിതരുടെ അവകാശങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഈശോസഭ വൈദികൻ ഫാദർ സ്റ്റാൻ സ്വാമി അന്യായമായി ജയിലിൽ അടക്കപ്പെട്ട് മരിക്കാനിടയായ സാഹചര്യത്തിൽ താമരശ്ശേരി രൂപത, പെരുവണ്ണാമൂഴി യൂണിറ്റ് എ.കെ.സി.സി യുടെ നേതൃത്വത്തിൽ വാമൂടിക്കെട്ടി പ്രതിഷേധിച്ചു.
പെരുവണ്ണാമൂഴി ഇടവക വികാരി ഫാ.മാത്യു തകിടിയിൽ, രൂപതാ സെക്രട്ടറി ജോർജ് കുംബ്ലാനിക്കൽ, യൂണിറ്റ് സെക്രട്ടറി ജോണി കൊല്ലമാട്ടേൽ,ട്രഷറർ അനൂപ് ചേന്നംകുളം, പ്രകാശ് പുളിന്താനം എന്നിവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.