വാട്ടര്‍ അതോറിറ്റിയില്‍ 105 ഒഴിവ്; കോഴിക്കോട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ അവസരം, യോഗ്യതയും ഒഴിവുകളും എന്തെല്ലാമെന്ന് നോക്കാം


കോഴിക്കോട്: കേരള വാട്ടർ അതോറിറ്റിയിൽ വിവിധ തസ്തികകളിലായി 105 ഒഴിവ്. കോഴിക്കോട്, പാലക്കാട്, തൃശൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അവസരം.

തസ്തിക, യോഗ്യത, ശമ്പളം:

∙ക്വാളിറ്റി/ടെക്നിക്കൽ മാനേജർ: ബിഎസ്‌സി കെമിസ്ട്രിയും 3 വർഷ പരിചയവും അല്ലെങ്കിൽ എംഎസ്‌സി കെമിസ്ട്രിയും 2 വർഷ പരിചയവും. പ്രായപരിധി: 40. ശമ്പളം: ക്വാളിറ്റി മാനേജർക്ക് 20,000, ടെക്നിക്കൽ മാനേജർക്ക് 18,000.

∙ഡേറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം, 15,000.

∙ലാബ് അറ്റൻഡന്റ്: പ്ലസ് ടു സയൻസ്, ഒരു വർഷ പരിചയം, 14,130.

∙സാംപ്ലിങ് അറ്റൻഡന്റ്: പത്താം ക്ലാസ്, ഒരു വർഷ പരിചയം. 13,500.

ഇന്റർവ്യൂ തീയതി, സ്ഥലം:

കോഴിക്കോട്–ക്വാളിറ്റി കൺട്രോൾ ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി, കോഴിക്കോട്, 0495–2374570, ജനുവരി 25

കാസർകോട്–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, KWA, വിദ്യാനഗർ, കാസർകോട്, 8547638574, ജനുവരി 29

തിരുവനന്തപുരം– ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, KWA, 0471–12736303, ജനുവരി 24

കൊല്ലം–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, കൊല്ലം, 0474–2766515, ജനുവരി 25

പത്തനംതിട്ട–ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, തിരുവല്ല, 0469–2600833, ജനുവരി 24

ആലപ്പുഴ–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, ആലപ്പുഴ, 0477–2246650, ജനുവരി 25

കോട്ടയം–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, കോട്ടയം, വടവാടൂർ, 8547638125, ജനുവരി 27

പാലക്കാട്–ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്ട് ലാബ്, KWA, കൽമണ്ഡപം, പാലക്കാട്, 0491–2545550, ജനുവരി 24

തൃശൂർ–ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കിഴക്കുംപാട്ടുകര, തൃശൂർ, തൃശൂർ, 0487–2338380, ജനുവരി 24.

*ഓരോ ജില്ലകളിലും ഏതൊക്കെ തസ്തികകളിലാണ് ഒഴിവുകള്‍ എന്നത് അതത് ജില്ലാ കേന്ദ്രങ്ങളില്‍ വിളിച്ച് അന്വേഷിക്കേണ്ടതാണ്.