വാടകക്ക് വാഹനം ആവശ്യമുണ്ട്; താത്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക


കോഴിക്കോട്: കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് എടുക്കുന്നതിന് വാഹനയുടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 19 ഉച്ചക്ക് 2.30 വരെയാണ്. വിശദ വിവരങ്ങള്‍ക്ക് 0495 2371343 ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.