വാക്‌സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കീഴരിയൂരില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു


കീഴരിയൂര്‍: വാക്‌സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി. ജെ.പി ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. ബി. ജെ.പി കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററിന് മുന്നില്‍ തടത്തിയ സമരം ബി. ജെ.പി പേരാമ്പ്ര നിയോജ മണ്ഡലം ജനറല്‍ സെക്രട്ടറി തറമല്‍ രാഗേഷ് ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളുടെ അമിത രാഷ്ട്രീയ ഇടപെടലുകളും ഭരണ പക്ഷ ഉദ്യോഗസ്ഥ സംഘടനകളുടെ സ്ഥാപിത താല്‍പര്യവും കാരണം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ വിതരണം അട്ടിമറിക്കപെടു പെടുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. കിടപ്പ് രോഗികള്‍ക്കും , അറുപത് വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കും വീട്ടിലെത്തി വാക്‌സിന്‍ കൊടുക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്നും രാഗേഷ് ആവശ്യപെട്ടു.

കെ.പി ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു . കെ.പി ശബരിനാഥ് , ഷിജില സജ്ഞീവ് , സുജിത്ത് വടക്കും മുറി, കെ.പി ചന്ദ്രന്‍, കെ.ടി രമ്യേഷ്, കരുണാകരന്‍ നായര്‍ ,ബാലന്‍ പാലപറമ്പത്ത് എന്നിവര്‍ സംസാരിച്ചു.