വാക്‌സിനേഷനില്‍ ചരിത്രനേട്ടം; മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും രണ്ടു ഡോഡ് വാക്‌സിന്‍ നല്‍കുന്ന ആദ്യ ജില്ലയായി കോഴിക്കോട്


കോഴിക്കോട്: വാക്‌സിനേഷനില്‍ ചരിത്രം കുറിച്ച് കോഴിക്കോട്. മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും രണ്ടു ഡോഡ് വാക്‌സിന്‍ നല്‍കുന്ന ആദ്യ ജില്ലയായി കോഴിക്കോട്. 2021 മേയ് 29 ന് ജില്ലയിലെ മുഴുവന്‍ ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ ഒന്നാം ഡോസ് വാക്‌സിന്‍ഡ്രൈവാണ് സംഘടിപ്പിച്ചിരുന്നത്.

വാക്‌സിന്‍ഡ്രൈവിന്റെ ഉല്‍ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. അന്നേദിവസത്തെ വാക്‌സിന്‍ഡ്രൈവ് വന്‍ വിജയമായിരുന്നു. മെയ് 29ന് വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കാതിരുന്നവര്‍ക്കായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. 8953 പേര്‍ ഒറ്റ ദിവസത്തെ ഡ്രൈവില്‍ പങ്കെടുത്തിരുന്നു.

2021 ആഗസ്റ്റ് 26ന് നടന്ന രണ്ടാം ഘട്ട യഞ്ജത്തില്‍ രണ്ടാമത്തെ ഡോസും, ഒന്നാം ഡോസ് ലഭിക്കാത്തവര്‍ക്കും അന്നേ ദിവസം അതും നല്‍കിയാണ് വാക്‌സിന്‍ യജ്ഞം പൂര്‍ത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ട യഞജത്തില്‍ 10759 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഡി.എം.ഒ, ദേശിയ ആരോഗ്യ ദൗത്യം,ജില്ലാ സാമൂഹ്യനീതി വകുപ്പ് ,വനിതാ ശിശു വികസന വകുപ്പ്, നാഷണല്‍ ട്രസ്റ്റ് എല്‍.എല്‍.സി, സോഷ്യല്‍ സെക്യുരിറ്റി മിഷന്‍ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു വാക്‌സിന്‍ യജ്ഞം പൂര്‍ത്തീകരിച്ചത്.