വഴിയോര കച്ചവട തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണം


കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻറ് പഞ്ചായത്തുകളിലെ വഴിയോര കച്ചവട തൊഴിലാളികളെ അംഗീകരിച്ച് നിയമം കൊണ്ടുവന്ന സാഹചര്യത്തിൽ മുഴുവൻ പഞ്ചായത്തുകളിലും വെൻഡിങ് കമ്മിറ്റികൾ രൂപീകരിച്ച് വഴിയോര കച്ചവട തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാസമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.

കൊയിലാണ്ടി ടൗൺഹാളിൽ വച്ച് നടന്ന  സമ്മേളനം ജില്ലാ പ്രസിഡണ്ട് സി.പി.സുലൈമാൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പ്രഭീഷ്, പി.വി.മമ്മദ്, കെ.എം.കരീം, ഒ.കെ.റാഫി, ടി.എം.ബഷീർ എന്നിവർ സംസാരിച്ചു.  പി .കെ.സുധീഷ് സ്വാഗതവും എൻ.ടി.രാജൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ടി.കെ.ചന്ദ്രൻ (പ്രസിഡന്റ്). എൻ.ടി.രാജൻ, കെ.എം.കരീം, കെ.പി.ഷാബിദ് (വൈസ് പ്രസിഡന്റ്മാർ).
പി.കെ.സുധീഷ് (സെക്രട്ടറി). പി.വി.മമ്മദ്, പി.സി.റീന, സി.പി.റഷീദ് (ജോയിൻറ് സെക്രട്ടറിമാർ). ടി.കെ.ജോഷി (ട്രഷറർ).