വളയാതെ വളരാന്‍ വായന വേണം; ചക്കിട്ടപാറ പഞ്ചായത്ത് സംഘടിപ്പിച്ച വായനാ പക്ഷാചരണം സമാപിച്ചു


പേരാമ്പ്ര: പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വായനാ പക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ – വിദ്യാഭ്യാസ കാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ഇ .എം ശ്രീജിത്ത് വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഷിബു മാത്യു, പി.കെ വിജയന്‍ ,പി സി അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മല്‍സര വിജയികള്‍

പുസ്തകാസ്വാദനക്കുറിപ്പ് –
1.ആര്‍ലിന്‍ .കെ.വര്‍ക്കി – സെന്റ് ജോര്‍ജ് എല്‍.പി. കുളത്തു വയല്‍
2.ഇസബെല്ല . എസ്. വര്‍ഗീസ് – സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍ ചക്കിട്ടപാറ
3.ലക്ഷ്മി.ജെ. മിഥുന്‍ – ഗവ.എല്‍.പി സ്‌കൂള്‍ പിള്ളപ്പെരുവണ്ണ

കഥാപാത്ര ചിത്രീകരണം
1.അനന്യ ബിജു – സെന്റ് ആന്റണീസ് എല്‍ പി സ്‌കൂള്‍ ചക്കിട്ടപാറ
2.ജൂവല്‍ മരിയ – ഫാത്തിമ.എ.യു.പി.എസ്. പെരുവണ്ണാമൂഴി
3. ഐറിന്‍ റോസ് ഷാജി – സെന്റ് ആന്റണീസ് .എല്‍.പി.സ്‌കൂള്‍ ചക്കിട്ടപാറ