വളയത്ത് മകന് പിന്നാലെ അച്ഛനും കോവിഡ് ബാധിച്ച് മരിച്ചു


വളയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകന് പിന്നാലെ അച്ഛനും മരിച്ചു. വളയം നീലാണ്ടുമ്മലിലെ മാവുള്ളചാലിൽ നമ്പ്യാർ കുന്നുമ്മൽ ഗോപി (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ ബിജു (38) കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് ഓഗസ്റ്റ്‌ നാലിന് മരിച്ചിരുന്നു. മകന്റെ ശവസംസ്കാരം കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഗോപിയും മരണത്തിന് കീഴടങ്ങിയത്.

അസുഖങ്ങളെത്തുടർന്ന് ഏറെനാളായി കിടപ്പിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിക്കുകയും പിന്നീട്‌ ഭേദമാകുകയും ചെയ്തിരുന്നു. ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: കമല. മറ്റു മക്കൾ: ബിനു, ബിന്ദു. മരുമകൻ: വിനോദൻ.