വര്‍ക്കല പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു


തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടറായ സാജന്‍ ആണ് മരിച്ചത്. 56 വയസായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു മരണം സംഭവിച്ചത്. അടുത്തമാസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു.