വര്‍ദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം; പേരാമ്പ്രയില്‍ കേരള ചിക്കന്‍ ഔട്ട്ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
പേരാമ്പ്ര: ഇറച്ചിക്കോഴി വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിയ്ക്ക് പേരാമ്പ്രയില്‍ തുടക്കം. ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ കേരള ചിക്കന്‍ ഔട്ട്ലറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വര്‍ദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് കേരള ചിക്കന്‍ കമ്പനി ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.
കുടുംബശീ എ.ഡി.എം സി ഗിരീഷ് കുമാര്‍, ജില്ലാ മിഷന്‍ കോബ ഓര്‍ഡിനേറ്റര്‍ പി.സി കവിത, പഞ്ചായത്ത് വൈസ്: പ്രസിഡണ്ട് കെ.എം. റീന, ക്ഷേമകാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീലജ, ബ്ലോക്ക് മെമ്പര്‍ ശശികുമാര്‍ പേരാമ്പ്ര, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോന, സി ഡി എസ് ചെയര്‍പേഴ്സണ്‍ പി വി ദീപ, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി വി.വി. രാജീവന്‍, ടി.കെ പ്രകാശന്‍, പി.ടി. ജിതേഷ്, സന്തോഷ് സബാസ്റ്റ്യന്‍, ഒ.പി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. സംരഭക നിഷ പ്രകാശ് നന്ദി പറഞ്ഞു.