വരും തലമുറ വായിച്ചു വളരട്ടെ; ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളുമായി ആവള യുപി സ്‌കൂള്‍


പേരാമ്പ്ര: വായനദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ആവള യുപി സ്‌കൂളില്‍ ഇന്ന് മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമായി.
ജൂണ്‍ 25 വരെ വ്യത്യസ്ത മത്സര പരിപാടികളാണ് സ്‌കൂളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ചിത്രരചന, സാഹിത്യ പ്രശ്നോത്തരി, ഡിജിറ്റല്‍ മാഗസിന്‍ നിര്‍മ്മാണം, കടങ്കഥപതിപ്പ് നിര്‍മ്മാണം, ശ്രവ്യ വായന, സ്വന്തം രചന, ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടക്കും.

നാടാകെ കോവിഡ് ഭീതിയിലാണ്. വീടുകള്‍ക്കുള്ളിലിരുന്ന് ഓണ്‍ലൈന്‍ പഠനത്തിലൂടെ വിദ്യ അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ നിര്‍വഹിച്ചു. സാഹിത്യ കാരനും നോവലിസ്റ്റുമായ വിനോയ് തോമസ് വായന ദിന സന്ദേശം നല്‍കി.

പിടിഎ പ്രസിഡന്റ് ആര്‍.പത്മനാഭന്‍ അദ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ആദില നിബ്രാസ്, എം.എം രഘുനാഥ്, മാനേജ്മെന്റ് പ്രധിനിധി രാജന്‍ അരീക്കല്‍, പിടിഎ മെമ്പര്‍ ഇ.കെ പ്രമോദ്, ഷൈമ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി അമ്മമ്മദ് നൊച്ചാട്ട്, എസ് ആര്‍.ജി കണ്‍വീനര്‍ ഹമീദ്.ടി, അദ്ധ്യാപകരായ ഒ. മോഹനന്‍, സി ശോഭന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സ്‌കൂള്‍ പ്രധാന അധ്യാപിക പി സുനീത സ്വാഗതവും വിദ്യാ രംഗം സാഹിത്യ വേദി കണ്‍വീനര്‍ രഞ്ജിഷ് എന്‍ നന്ദിയും പറഞ്ഞു.