വയോജന സംരക്ഷണ നിയമം കാലവിളംബം കൂടാതെ നടപ്പിലാക്കണം: സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ പേരാമ്പ്ര മണ്ഡലം
പേരാമ്പ്ര: ശാരിരികമായും മാനസികമായും സാമ്പത്തികമായും അവഗണനയും പീഡനവും അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച വയോജന സംരക്ഷണ നിയമം കാലവിളംബം കൂടാതെ നടപ്പിലാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ പേരാമ്പ്ര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
2007 ല്‍ രൂപപ്പെടുത്തി 2013 ല്‍ ഭേദഗതി ചെയ്ത നിയമം ഇതു വരെ നടപ്പിലാക്കിയിട്ടില്ല. ഇത് ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നേരത്തെ നിര്‍ത്തലാക്കിയ റെയില്‍ വെ യാത്രാ ഇളവുകള്‍ പുനസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സീനിയര്‍ സിറ്റിസണ്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.കെ ചന്ദ്രന്‍ മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.വി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഒ.ടി രാജന്‍ മാസ്റ്റര്‍, കെ.ടി.ബി കല്‍പത്തൂര്‍, കെ.നാരായണക്കുറുപ്പ്, എം.കെ രാമചന്ദ്രന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.
സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.വി നാരായണന്‍ (പ്രസിഡന്റ്), കെ ടി ബി കല്‍പത്തൂര്‍ (വൈസ് പ്രസിഡന്റ്), കൊയിലോത്ത് ഗംഗാധരന്‍ (സെക്രട്ടറി), എം.കെ രാമചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), കെ.സി ബാലകൃഷ്ണന്‍ (ട്രഷറര്‍).