വയോജനങ്ങള്‍ക്ക് താങ്ങായി പഞ്ചായത്ത്; കൂത്താളിയില്‍ കട്ടില്‍ വിതരണം ചെയ്തു


പേരാമ്പ്ര: കുത്താളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ 2021 – 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കട്ടില്‍ വിതരണം ചെയ്തത്.

വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് ബ്ലോക്ക് മെമ്പര്‍ സി.എം. സനാതനന്‍ , സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.ഗോപി, നളിനി ടീച്ചര്‍, രാജശ്രീ ടി, വാര്‍ഡ് മെമ്പര്‍മാരായ ആയിഷ ടീച്ചര്‍, രാഗിത കെ.വി, പുളക്കണ്ടി കുഞ്ഞമ്മദ്, സാവിത്രി ടീച്ചര്‍, സജീഷ് കെ.പി, ശ്രീ വിലാസ് വിനോയി, കെ നാരായണന്‍ ,കനക ദാസ് , തണ്ടോറ ഉമ്മര്‍, ഹാരിസ്, ദിനേശ് കാപ്പുങ്കര എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ സൂപ്പര്‍വൈസര്‍ ഷീന സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.