വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തി അരിക്കുളത്തെ വാര്‍ഡ് മെമ്പര്‍ കെ.ബിനി മാതൃകയായി


പേരാമ്പ്ര: ലോക വയോജന ദിനത്തില്‍ അരിക്കുളം പഞ്ചായത്ത് പത്താം വാര്‍ഡിലെ വയോജനങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് വാര്‍ഡ് മെമ്പര്‍
കെ.ബിനി. വാര്‍ഡിലെ 85 വയസ്സുകഴിഞ്ഞ മുഴുവനാളുകളുടെയും അടുത്തെത്തി സ്‌നേഹസമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.

പത്താം വാര്‍ഡ് വികസന സമിതിയുടെ തീരുമാനപ്രകാരമാണ് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള സംഘം വിടുകളിലെത്തി ഈ മാതൃക പ്രവര്‍ത്തനം നടത്തിയത്. വീടുകളില്‍ തനിച്ചായവര്‍ക്ക് സന്ദര്‍ശനം സന്തോഷം പകര്‍ന്നു. വയോജനങ്ങളോട് കുശലാന്വേഷണം നടത്തിയാണ് സംഘം മടങ്ങിയത്. വാര്‍ഡ് മെമ്പര്‍ക്കൊപ്പം പി.ഷൈമ, മഞ്ജു വയങ്കര, പി.ഷൈനി എന്നിവര്‍ പങ്കെടുത്തു.